Friday, October 28, 2011

ഒരു അന്വേഷകന്റെ യാത്രാരംഭം

ഏത് വലിയ യാത്രയും ഒരു ചെറിയ കാല്‍ വയ്പിലൂടെയാണാരംഭിക്കുന്നതെന്ന് ചൈനീസ് പഴമൊഴി പറയുന്നു.

ചെറിയ ഒരു കാലം മാത്രം ഭൂമിയില്‍ ജീവിച്ച്, കാലത്തെ രണ്ടായി പകുത്ത്  സ്വര്‍ഗത്തിലേയ്ക്ക് കരേറിപ്പോയവനും വീണ്ടും തന്റെ വൃതരെ ചേര്‍ക്കാന്‍ നിശ്ചയമായും വരുന്നവനുമായ യേശുക്രിസ്തുവിന്റെ ദിവ്യസ്വഭാവത്താല്‍ ആകര്‍ഷിക്കപ്പെട്ട ഒരു ഭക്തന്‍ തന്റെ ചിന്തകള്‍ പങ്കുവയ്ക്കുവാന്‍ ശ്രമിക്കുകയാണിവിടെ.

ദൈവം ഈ വഴി കൊണ്ടുവരുന്ന മാന്യസുഹൃത്തുക്കള്‍ക്കെല്ലാം സുസ്വാഗതം. ദൈവകൃപയും സ്വര്‍ഗീയാനുഗ്രഹങ്ങളും നിങ്ങളോടെല്ലാവരോടും കൂടെ വസിക്കുമാറാകട്ടെ..ആമേന്‍.

2 comments:

  1. ഒരു വിശ്വാസിക്ക് ഒരിക്കലും ഒരു സത്യാന്വേഷി ആകാനൊക്കില്ല. അറിവ് ഇല്ലാത്തതുകൊണ്ടാണ് വിശ്വസ്സിക്കേണ്ടി വരുന്നത്. അറിവില്ല എന്ന സത്യം അംഗീകരിക്കാന്‍ അഹംബോധം സമ്മതിക്കാതെ വരുമ്പോഴാണ് വിശ്വസ്സിക്കേണ്ടി വരുന്നത്. ഒരു വിശ്വാസ്സി ജീവിതത്തില്‍ ഒന്നും കണ്ടെത്തുന്നില്ല. ഒരു അന്ധന് പുറം ലോകത്തിലെ കാഴ്ച്ചകളേപ്പറ്റി പലതും വിശ്വസ്സിക്കേണ്ടിവരും. അയാള്‍ക്ക് മനോഹരങ്ങളായ പല വിശ്വാസ്സങ്ങളും ഉണ്ടാകാം. അയാള്‍ എന്തൊക്കെ വിശ്വസ്സിച്ചാലും അതെല്ലാം തെറ്റ് തന്നെയായിരിക്കും. കാരണം അയാള്‍ക്ക് കാഴ്ച്ചയില്ല. കാഴ്ച്ചയില്ലെന്ന്, അറിവില്ലെന്ന് തിരിച്ചറിയൂ...വിശ്വസ്സിക്കാതെ അന്വേഷിക്കൂ....ഇവിടെ കറണ്ട് പോയതുകൊണ്ട് കൂടുതല്‍ എഴുതാന്‍ കഴിയുന്നില്ല....ആശംസകള്‍

    ReplyDelete
  2. പ്രിയ രാജേഷ്, സ്വാഗതം. അഭിപ്രായത്തിനും ആഹ്വാനത്തിനും വളരെ നന്ദി. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കും ഇവിടെ സ്വാഗതമുണ്ട്. ഇനിയും കാണുമല്ലോ.

    ReplyDelete